മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ സ്മരണയ്ക്കായി വി.എം. കുട്ടി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയും മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന സമിതിയും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് വി.എം. കുട്ടി സ്മാരക സംസ്ഥാന പുരസ്‌കാരത്തിന് ഡോ. പി. സക്കീർ ഹുസൈനെ തെരഞ്ഞെടുത്തു.
ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഗവേഷകനും റിസർച്ച് ഗൈഡുമായ ഡോ. പി. സക്കീർ ഹുസൈന്റെ സാംസ്കാരിക-ചരിത്ര പഠനരംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.