DTV News
DTV News
തൃശൂർ

പൊലീസുകാരനെ വാഹനം ഇടിപ്പിച്ച പ്രതി പിടിയിൽ

DTV News 07 October 2026 07:35 PM
dtv news

ചെറുതുരുത്തി: ചെറുതുരുത്തി സ്റ്റേഷനിലെ പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുതുരുത്തി പാളയംകോട്ടുകാരൻ റജീബാണ് (31) ചെറുതുരുത്തി പൊലീസിന്റെ പിടിയിലായത്. സെപ്തംബർ 24-നായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാർക്കുനേരെ വാഹനമോടിച്ച് വരികയും സീനിയർ സി.പി.ഒയായ വിനീത് മോന് വാഹനമിടിച്ച് പരിക്കേൽക്കുകയുമായിരുന്നു.

തൃശൂർ പൂത്തോളിൽ ഒളിച്ചു താമസിക്കുകയായിരുന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. അന്ന് റജീബിനോടൊപ്പം വാഹനം ഓടിച്ച പ്രതിയെ പിടികൂടാനായിട്ടില്ല. ചെറുതുരുത്തി സി.ഐ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഡിജോ വാഴപ്പിള്ളി, ഗിരീഷ്, ഷമീം, സുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share News