DTV News
DTV News
Business

നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുങ്ങി

DTV News 07 October 2026 07:55 PM
dtv news

നാഗർകോവിൽ: നവരാത്രി ആഘോഷങ്ങൾക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ, നാഗർകോവിൽ നഗരപ്രദേശങ്ങളിൽ ബൊമ്മക്കൊലു വില്പനയ്ക്ക് എത്തി. വീടുകളിൽ പൂജയ്ക്കു വെയ്ക്കുന്ന ബൊമ്മക്കൊലുകൾ വാങ്ങാൻ ആവശ്യക്കാരും എത്തിത്തുടങ്ങി. കളിമണ്ണിലും പേപ്പറിലും നിർമിക്കുന്ന ബൊമ്മക്കൊലുക്കൾ പ്രധാനമായും കാഞ്ചീപുരം, കടലൂർ, പോണ്ടിച്ചേരി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നാണ് വില്പനയ്ക്ക് എത്തുന്നത്.

ഇക്കുറി ശൂരസംഹാരം, പുരി ജഗന്നാഥ സ്വാമി, തിരുനെൽവേലിയിലെ നെല്ലൈയപ്പർ-ഗാന്ധിമതി, പെരുമാൾ തേരോട്ടം, വിശ്വരൂപം എന്നീ ബൊമ്മക്കൊലുക്കൾ പുതിയതായി എത്തിയിട്ടുണ്ടെന്നു വടിവീശ്വരത്ത് വർഷങ്ങളായി ബൊമ്മക്കൊലുകൾ വിൽക്കുന്ന കുമാരവേൽ പറഞ്ഞു. ദശാവതാരം, അഷ്ടലക്ഷ്മി, ആറുപടൈവീട്, കല്യാണസെറ്റ് എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.

ബൊമ്മകളുടെ നിർമാണച്ചെലവ് വർധിച്ചതിനാൽ വിലയിലും വർധനയുണ്ടായിട്ടുണ്ട്. കൊലു വെയ്ക്കുന്നതിനുപയോഗിക്കുന്ന മെറ്റൽ സ്റ്റീൽ നിർമിതമായ തട്ടുകളും വില്പനയ്ക്ക് എത്തിയിട്ടുണ്ട്. വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും 11-ന് ബൊമ്മക്കൊലുക്കൾ പ്രത്യേക തട്ടുകളിൽ പൂജയ്ക്ക് വെയ്ക്കും.

Share News