രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 കേരള ബുക്കിംഗ് ഒക്ടോബർ 11-ന് രാവിലെ 10-ന് ആരംഭിക്കും. രാവിലെ 6-നാണ് ആദ്യ പ്രദർശനം. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂർ 45 മിനിറ്റാണ് ദൈർഘ്യം.
ബോക്സ് ഓഫീസിൽ വൻചലനം സൃഷ്ടിക്കും എന്ന് കരുതുന്ന ജയിലർ 2 കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മോഹൻലാൽ, ഹൃത്വിക് റോഷൻ, ശിവരാജ് കുമാർ, മിഥുൻ ചക്രവർത്തി, വിദ്യാബാലൻ, എസ്.ജെ. സൂര്യ ഉൾപ്പെടെ വൻ താരനിരയുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് നിർമ്മാണം. സംഗീതം അനിരുദ്ധ് രവിചന്ദർ, പി.ആർ.ഒ. ശബരി.